പുതുപ്പാടി: അമ്പലപ്പടി കവുങ്ങില്‍ ഡോ. ശാന്തറാം മൂന്നാം ചരമ ദിനാചാരണവും അദ്ദേഹത്തിന്റെ പേരിലുള്ള താല്‍ക്കാലിക പുനരദിവസ കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികവും സംഘടിപ്പിച്ചു. അതോടൊപ്പം നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സ സഹായം കൈമാറലും ശമനി കുടിവെള്ള പദ്ധതി കുടുംബത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു എവിജയികളായ 4 കുട്ടികളെ മെമന്റോ നല്‍കി ആദരിക്കലും നടന്നു.
വാര്‍ഡ് മെമ്പര്‍ അയിഷാബീവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി വി കെ ഹുസൈന്‍കുട്ടി ഉല്‍ഘാടനം ചെയ്തു. കെ സി വേലായുധന്‍ ഡോക്ടര്‍ ശാന്താ റാം
അനുസ്മരണം നടത്തി. ശാന്താ റാം ഫാമിലി ഉപഹാരം കൈമാറി. ഡോ. പരിമള ശാന്തറാം ചികിത്സ സഹായം വിതരണം ചയ്തു. മുജീബ് മാക്കണ്ടി, അഷറഫ്ആശാരിക്കണ്ടി, ഹനീഫമടവൂര്‍, ഫൗസിയാ മനാഫ് റഷീദ്, വി പി സുലൈമാന്‍ മാഷ് ഈരാച്ചി കണ്ടി, കെപി അബൂബക്കര്‍, കാദര്‍ മാഷ് മലയില്‍ പെരുമ്പള്ളി എന്നിവര്‍ ആശംസ നേര്‍ന്നു. മുഹമ്മദ് വളവില്‍ സ്വാഗതവും എന്‍ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. ആശാരിക്കണ്ടി അഷറഫും സുഹൃത്തുക്കളും നല്‍കിയ ഉപഹാരം ശാന്ത റാം പുനരധിവാസ ഭാരവാഹികള്‍ നന്ദിയോടെ സ്വീകരിച്ചു.
'
Related News