നജ്റാന്‍: നജ്റാന്‍ മേഖലയിലെ ഖബ്ബാഷ് സെക്ടറില്‍ ബോര്‍ഡര്‍ ഗാര്‍ഡിന്റെ കരസേന പട്രോളിംഗ് 426 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പിടിച്ചെടുത്ത സാധനങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അധികാരികളെ അറിയിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999, 994 എന്നീ നമ്പറുകളിലും വിളിക്കാം. കൂടാതെ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടിംഗ് നമ്പര്‍ 995 വഴിയോ
995@gdnc.gov.sa എന്ന ഇ-മെയില്‍ വഴിയോ വിവരങ്ങള്‍ കൈമാറാവുന്നതാണ്. എല്ലാ വിവരങ്ങളും പൂര്‍ണ്ണ രഹസ്യസ്വഭാവത്തോടെയായിരിക്കും കൈകാര്യം ചെയ്യുക, വിവരം നല്‍കുന്നയാള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ല.
Related News