റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായും, കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ സിവി പത്മരാജന്റെ നിര്യാണത്തില്‍ അനുശോചിച്ച് കൊണ്ടും റിയാദ് ഒഐസിസിയുടെ നേതൃത്വത്തില്‍ അനുശോചന യോഗവും പുഷ്പാര്‍ച്ചനയും നടത്തി. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, അബ്ദുള്ള വല്ലാഞ്ചിറ, അഡ്വ: എല്‍.കെ അജിത്ത്,രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടന്‍, അമീര്‍ പട്ടണത്ത്, സക്കീര്‍ ധാനത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്‌മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, മാത്യൂസ് എറണാകുളം, വിന്‍സന്റ് തിരുവനന്തപുരം തുടങ്ങിയവര്‍ ഇരുവരെയും അനുസ്മരിച്ച് സംസാരിച്ചു.
നാളെ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ റിയാദില്‍ നടക്കുന്ന വിപുലമായ അനുസ്മരണ പരിപാടിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മനടക്കം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച് സംസാരിക്കും. അന്‍സായി ഷൌക്കത്ത്, ജംഷി തുവ്വൂര്‍, നാസര്‍ കല്ലറ,റഫീഖ് പട്ടാമ്പി മുസ്തഫ കുമരനെല്ലൂര്‍, റസാഖ് .ചാവക്കാട്, മുജീബ് മണ്ണാര്‍മല തുടങ്ങിയവര്‍ അനുസ്മരണ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News