ചെന്നൈ- പുതുച്ചേരിയിലെ ജിപ്മര്‍ ബിരുദദാന ചടങ്ങില്‍ ഗൗണും തൊപ്പിയും ഒഴിവാക്കി, പകരം പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം നിര്‍ബന്ധമാക്കി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഇതിന് അംഗീകാരം നല്‍കി.
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ജിപ്മര്‍) വരാനിരിക്കുന്ന എം.ബി.ബി.എസ്, ഇതര ബിരുദദാന ചടങ്ങുകള്‍ക്ക് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രധാരണ രീതി അവലംബിക്കാന്‍ തീരുമാനിച്ചു. നേരത്തെ ഉപയോഗിച്ചിരുന്ന കറുത്ത ഗൗണും തൊപ്പിയും ഒഴിവാക്കിയാണ് ഈ മാറ്റം.
ജിപ്മര്‍ ഭരണകൂടം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഈ പുതിയ വസ്ത്രധാരണ രീതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഓഫ്-വൈറ്റ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ഹാഫ് കോളര്‍ കുര്‍ത്തയും പൈജാമയും അല്ലെങ്കില്‍ ഓഫ്-വൈറ്റ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും, പെണ്‍കുട്ടികള്‍ക്ക് സമാനമായ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളുമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.
Related News