മോസ്‌കോ: റഷ്യന്‍ വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരിച്ചു. സൈബീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അങ്കാര എയര്‍ലൈനിന്റെ എന്‍-24 വിമാനമാണ് അപകടത്തില്‍പെട്ടത്. ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള റഷ്യന്‍ നഗരമായ ടിന്‍ഡയിലേയ്ക്ക് പറക്കുകയായിരുന്ന വിമാനം കിഴക്കന്‍ റഷ്യയുടെ അമുര്‍ മേഖലയിലാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികള്‍ അടക്കം 43 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും അടക്കമുള്ളവരാണ് മരിച്ചത്. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ലാന്‍ഡിംഗ് സമയത്ത് കാഴ്ച വ്യക്തമല്ലാത്തതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നതായും മഴയുണ്ടായിരുന്നതായും വിവരമുണ്ട്. വിമാനത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം കാണാതായതിനെത്തുടര്‍ന്ന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ടിന്റെ അന്വേഷണ സമിതി അറിയിച്ചിരുന്നു.
Related News