ന്യൂഡല്‍ഹി: ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ വിമാനത്തിന് കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. എ.ഐ 315 നമ്പര്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് തീപിടിച്ചത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. കൊച്ചിയില്‍നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ 2744 നമ്പര്‍ എയര്‍ബസ് 320 വിമാനമാണ് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിനീങ്ങിയത്. പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യത്താലാണ് വന്‍ അപകടം ഒഴിവായത്. വിമാനത്തിന്റെ ഒരു എഞ്ചിനും, ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ റണ്‍വേക്കും കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രണ്ടാം റണ്‍വേ ഉപയോഗിച്ചാണ് വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഏതാനും ദിവസം മുന്‍പാണ് 250പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാനദുരന്തമുണ്ടായത്.
Related News