തിരൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഒ റഹ്‌മത്തുല്ലയുടെ മാതാവ് നിറമരുതൂര്‍ പഞ്ചാരമൂല ജനതാ ബസാര്‍ റോഡിലെ ആക്കിലപ്പറമ്പില്‍ കോട്ടൂര്‍ വലിയ പീടിയേക്കല്‍ നഫീസ (85) അന്തരിച്ചു. ഭര്‍ത്താവ്: തിരൂര്‍ താഴെപ്പാലത്തെ ബുഷ്റ ടിമ്പര്‍ മില്‍സ് ഉടമയായിരുന്ന പരേതനായ കെ.പി.ഒ മൊയ്തീന്‍കുട്ടി ഹാജി. പിതാവ്: മലപ്പുറം ഹാജിയാര്‍ പള്ളി പരേതനായ മണ്ണിശ്ശേരി സെയ്താലിക്കുട്ടി മാതാവ്:പരപ്പനങ്ങാടിയിലെ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ ( പരേതനായ ഉപമുഖ്യമന്ത്രി അവുഖാദര്‍കുട്ടി നഹയുടെ സഹോദരി).
മറ്റു മക്കള്‍: സുബൈദ, അബ്ദുല്‍സലാം, ബുഷറ, സുമയ്യ, സാബിറ (ഷാര്‍ജ),ഫൗസിയ. മരുമക്കള്‍: ഈസ കുന്നുംപുറം, ഷറഫുന്നിസ രാമപുരം, ഫാമിദ ചേന്ദമംഗലം, ഇബ്രാഹിം കോലളമ്പ്, ഷക്കീബ്, പരേതനായ അഷറഫ് കാസര്‍ഗോഡ്, കലാം കൈമലശ്ശേരി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒന്‍പതിന് ഉണ്യാല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
Related News