ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്ക് ആറ് മാസത്തിനിടെ ഒമ്പത് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇതില്‍ അഞ്ചെണ്ണം സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതില്‍ ഒരു ലംഘനത്തിന്റെ നിയമനടപടികള്‍ പൂര്‍ത്തിയായെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.രാംമോഹന്‍ നായിഡു പറഞ്ഞു. പരിശോധനകളില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ വലിയ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍, വിമാനത്തിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും പറന്നുയര്‍ന്നതിനുശേഷം 'റണ്‍' മോഡില്‍നിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് മാറ്റിയതായുള്ള പൈലറ്റുമാരുടെ സംഭാഷണം പുറത്തുവന്നിരുന്നു. 'എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ധനം നിര്‍ത്തിയത്? എന്ന് ഒരു പൈലറ്റ് ചോദിച്ചു. മറ്റൊരാള്‍ 'ഞാന്‍ അങ്ങനെ ചെയ്തില്ല' എന്ന് മറുപടി നല്‍കിയെന്നും എ.എ.ഐ.ബി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ചോദ്യം ഉന്നയിച്ചതും മറുപടി പറഞ്ഞതും ഏതു പൈലറ്റാണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. എന്‍ജിനുകളിലേക്കുള്ള ഇന്ധനം നിര്‍ത്തിയത് മനഃപൂര്‍വ്വമോ ആകസ്മികമോ ആണെന്നും സൂചിപ്പിച്ചിട്ടില്ല.
Related News