ജിദ്ദ: മുന്‍ മുഖ്യമന്ത്രിയും സമുന്നത രാഷ്ട്രീയ നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തില്‍ മലയാളം മിഷന്‍ സൗദിഅറേബ്യ ചാപ്റ്റര്‍ കമ്മിറ്റി അനുശോചിച്ചു. മലയാളം മിഷന്റെ സ്ഥാപക നേതാവായ വി.എസ് കേരളത്തിന്റെ സമര പാരമ്പര്യത്തിന്റെ ഉജ്വല പ്രതീകവും പോരാളികളുടെ പോരാളിയുമായിരുന്നെന്ന് ചാപ്റ്റര്‍ കമ്മിറ്റിയുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രവാസി വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അടിത്തറയിടുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണ്. മലയാളിക്കും മലയാളത്തിനും പ്രിയങ്കരനായ വി.എസിന്റെ വിയോഗത്തില്‍ അഗാധമായ ദുഖവും അനുശോചനവും ചാപ്റ്റര്‍ ഭാരവാഹികളായ താഹ കൊല്ലേത്ത് (ചെയര്‍മാന്‍), ജോമോന്‍ സ്റ്റീഫന്‍ (സെക്രട്ടറി), പ്രദീപ് കൊട്ടിയം (പ്രസിഡന്റ്), ഷിബു തിരുവനന്തപുരം (കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.
Related News