ന്യൂദല്‍ഹി- ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (NTA) UGC-NET ജൂണ്‍ 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജൂണ്‍ സെഷന്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിച്ച് സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
UGC-NET ജൂണ്‍ 2025 പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രൂപത്തില്‍ ജൂണ്‍ 18 മുതല്‍ 21 വരെ രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടന്നു. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കുള്ള യോഗ്യതയും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF) നല്‍കുന്നതിനും വേണ്ടിയാണ് ഈ പരീക്ഷ നടത്തുന്നത്.
NTA പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച്, ആകെ 10,19,751 ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 7,52,007 പേര്‍ പരീക്ഷ എഴുതി. യോഗ്യതാ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍, 5,269 പേര്‍ JRF-നും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കും യോഗ്യത നേടി. കൂടാതെ, 54,885 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, PhD പ്രവേശനത്തിനും യോഗ്യത നേടി, 1,28,179 പേര്‍ ജവഉ പ്രവേശനത്തിന് മാത്രമായി യോഗ്യത നേടിയിട്ടുണ്ട്.
ഫലങ്ങള്‍, കട്ട്-ഓഫ് മാര്‍ക്കുകള്‍ എന്നിവ ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷാ നമ്പര്‍, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡ് പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
Related News