l o a d i n g

ഗൾഫ്

വി.എസിന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി, ന്യൂ ഏജ് ഇന്ത്യ സംഘടനകള്‍ അനുശോചിച്ചു

Thumbnail

റിയാദ് ഒ.ഐ.സി.സി

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്ചുതാന്ദന്റെ നിര്യാണത്തില്‍ സൗദി അറേബ്യയിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു. നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികള്‍ക്കും, പാര്‍ട്ടിയിലും പൊരുതിയ നേതാവായിരുന്നു വി.എസെന്ന് റിയാദ് ഒഐസിസി അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വിഎസ്. ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി തൊഴിലാളികള്‍ക്ക് വേണ്ടി പൊരുതി പ്രിയപ്പെട്ടവനായി മാറാന്‍ കഴിഞ്ഞ നേതാവായിരുന്നു വിഎസ് അച്ചുതാനന്ദന്‍ എന്ന് റിയാദ് ഒഐസിസി.

പുറത്തെ പോരാട്ടങ്ങള്‍ക്ക് ഒപ്പം പാര്‍ട്ടിക്കുള്ളിലും വി.എസിനു പട നയിക്കേണ്ടി വന്നിട്ടുണ്ട്. വിഭാഗീയതയുടെ ചരിത്രമേറെയുള്ള സി.പി.എമ്മില്‍ അതിന്റെ ഒരു ഭാഗത്ത് വി.എസ് എപ്പോഴുമുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള വിഭാഗീയത കൊടികുത്തി നിന്നപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവുണ്ടെന്ന തോന്നല്‍ ഇടപെടലുകളിലൂടെ ഏതൊരാള്‍ക്ക് നല്‍കാനും വി.എസിനായി.

നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെ കേരള രാഷ്ട്രീയത്തെ ആ മനുഷ്യന്‍ തനിക്കൊപ്പമാക്കി. വിഎസ് എന്ന തൊഴിലാളി നേതാവ് ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി മാറാന്‍ കഴിഞ്ഞു. പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോഴും, പരിഹസിച്ചപ്പോഴും, ഒറ്റപ്പെടുത്തിയപ്പോഴും തന്റെ വിപ്ലവ വീര്യം ഒട്ടും ചോരാതെ കയ്യൂര്‍, കരിവള്ളൂര്‍ സമരപോരാട്ടങ്ങളുടെ ധീരസ്മരണകള്‍ ഓര്‍മ്മിച്ച് കൊണ്ട് തന്റെ പ്രതിയോഗികള്‍ക്ക് മറുപടികള്‍ നല്‍കിയും രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും യുവത്വത്തോടെ വിഎസ് എന്ന ധീര വിപ്ലവ പേരാളിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു എന്നത് നമ്മള്‍ ഈ സമയത്ത് ഓര്‍ക്കണമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വി.എസിനെ അനുശോചനത്തില്‍ പറഞ്ഞു.

ന്യൂ ഏജ് ഇന്ത്യാ സാംസ്‌കാരിക വേദി റിയാദ് ഘടകം

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ ന്യൂ ഏജ് ഇന്ത്യാ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്നുള്ള സമര വീര്യവും ആര്‍ജ്ജവും അസാമാന്യ നിശ്ചയദാര്‍ഢ്യവുമുള്ള നേതാവായിരുന്ന വി.എസ്. ജനകീയ പ്രശ്‌നങ്ങളില്‍ നീതി ലഭിക്കുവാന്‍ ജനത്തോടൊപ്പം നില്‍ക്കുന്ന നിലപാടുകളാണ് അദ്ദേഹത്തെ ഏറെ ജനകീയനാക്കിയത്.

മുത്തങ്ങ, മതികെട്ടാന്‍ മല, പ്ലാച്ചിമട, മൂന്നാര്‍ മുതലായ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ ജനതക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
രാജവാഴ്ചക്കാലത്ത് ഫ്യൂഡല്‍ മാടമ്പിമാരുടെ കൊടിയ ചൂഷണത്തിനും മര്‍ദ്ദനത്തിനും എതിരെ കര്‍ഷക തൊഴിലാളികളെയും മറ്റു മര്‍ദ്ദിത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ അതുല്യ പോരാട്ടങ്ങളിലൂടെയാണ് വിഎസ് എന്ന സഖാവിന്റെ ജീവിതം ഉദയം കൊള്ളുന്നത്.

പാരിസ്ഥിതിക, വര്‍ഗ്ഗ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹം ഏറെ പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ന്യൂ ഏജ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

ന്യൂ ഏജ് ഇന്ത്യാ ഫോറം ജിദ്ദ കമ്മിറ്റി

ജിദ്ദ : ജനങ്ങള്‍ ഹൃദയത്തിലേറ്റിയ കമ്മ്യുണിസ്റ്റ് നേതാവ് ആയിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി. എസ് എന്ന് ന്യൂ ഏജ് ഇന്ത്യാ ഫോറം ജിദ്ദ കമ്മിറ്റി
അനുശോചന കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല നേരിനും നീതിക്കും മനുഷ്യനും വേണ്ടി നിലപാടുകളെടുക്കുന്ന എല്ലാവര്‍ക്കും കനത്ത വേദനയുളവാക്കുന്നതാണ്. തൊഴിലാളികളടക്കമുള്ള സാധാരണ മനുഷ്യര്‍ക്ക് വേണ്ടി അടിയുറച്ച നിലപാടുകള്‍ കൊണ്ട് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വി. എസ് നമ്മളില്‍ നിന്ന് മറയുമ്പോള്‍ ആ ദീപ്തമായ ജീവിതത്തിനു മുമ്പില്‍ ആദരപൂര്‍വ്വം കൈ കൂപ്പുന്നുവെന്നും സെക്രട്ടറി സത്താര്‍ ഇരിട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025