ദോഹ: പ്രമുഖ വ്യവസായിയും നാലരപ്പതിറ്റാണ്ടിലേറെ ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ഹൈസണ്‍ ഹൈദര്‍ ഹാജി (90) ദോഹയില്‍ നിര്യാതനായി. ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, ഫാമിലി ഫുഡ് സെന്റര്‍, കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍, ഹൈസണ്‍ മോട്ടോഴ്സ് എന്നിവയുടെ സ്ഥാപകനാണ്. ഖത്തര്‍ ഇന്‍കാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തര്‍ ഐസിബിഎഫ് , ഐസിസി എന്നിവയുടെ അമരക്കാരില്‍ ഒരാളുമായിരുന്നു.
തൃശൂര്‍ കുന്ദംകുളം തൊഴിയൂര്‍ സ്വദേശിയാണ്. ഭാര്യ പരേതയായ ജമീല. മക്കള്‍ : ഫൈസല്‍, ജമാല്‍, അന്‍വര്‍, ആഷിഖ്, നസീമ അഷ്റഫ് (ഖത്തര്‍).
മയ്യിത്ത് ഖത്തറില്‍ ഖബറടക്കി.
Related News