മക്ക : ഇന്‍ന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മക്കാ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ നേതാവിന്റെ ദീപ്തസ്മരണകളില്‍ എന്ന പേരില്‍ മണ്‍മറഞ്ഞ കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യ മന്ത്രിയും ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ഒരു മനുഷ്യായുസ്സ് കൊണ്ട് ചെയ്ത കര്‍മ്മങ്ങളുടെ മഹത്വത്തിനും ഉപകാരങ്ങള്‍ക്കും അപ്പുറം ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് മേല്‍ ഉണ്ടാക്കുന്ന സ്വാധീനത്തിന്റെ നേര്‍ ചിത്രമാണ് ഉമ്മന്‍ ചാണ്ടിയെന്ന മഹാനായ കോണ്‍ഗ്രസ് നേതാവെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
മക്കയിലെ ഇന്‍ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയുടെ സ്ഥാപക നേതാവും, ഐഒസി സീനിയര്‍ ലീഡറും ആയ ഹാരിസ് മണ്ണാര്‍ക്കാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടിയെന്ന മഹത് വ്യക്തിത്വത്തിന്റെ എളിമയാര്‍ന്ന പൊതുപ്രവര്‍ത്തന ശൈലിയും ജനോപകാരപ്രദമായ ഭരണ മികവും ആണ് ഓര്‍മ്മയായി രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജന്മനസ്സുകളില്‍ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നതിന് പ്രധാന കാരണമെന്ന് അദ്ദേഹം അനുസ്മരിച്ചു. ഐഒസിയുടെ പ്രധാന നേതാക്കളും മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുമായ സാക്കിര്‍ കൊടുവള്ളി, ഷംനാസ് മീരാന്‍, അന്‍വര്‍ ഇടപ്പള്ളി, നിസ്സാ നിസാം, ഷംല ഷംനാസ്, ഷീമാ നൗഫല്‍, സമീന സാക്കിര്‍ ഹുസൈന്‍, സലീം മല്ലപ്പള്ളി തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷംസുദ്ദീന്‍ വടക്കഞ്ചേരി, ഫിറോസ് എടക്കര, നൗഫല്‍ കരുനാഗപ്പിള്ളി, ഹബീബ് കോഴിക്കോട്, നഹാസ് കുന്നിക്കോട്, മുഹമ്മദ് ഹസ്സന്‍ അബ്ബ, ജെസീന അന്‍വര്‍, ജെസ്സി ഫിറോസ്, ജുമൈല ഹുസൈന്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. നൗഷാദ് തൊടുപുഴ സ്വാഗതവും സര്‍ഫറാസ് തലശ്ശേരി നന്ദിയും പറഞ്ഞു.
Related News