ജിദ്ദ: ആത്മ സംസ്‌കരണം - ജീവകാരുണ്യം - മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്വ) ജിദ്ദ ഘടകം പത്താം വാര്‍ഷിക സംഗമം മര്‍ഹും സുബൈര്‍ മൗലവി നഗറില്‍ വര്‍ണ്ണാഭമായി നടന്നു. വൈസ് പ്രസിഡന്റ് നജീബ് ബീമാപള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമം രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.
വര്‍ക്കിംഗ് സെക്രട്ടറി ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസാ മാസം നടത്തുന്ന സംഗമങ്ങളും, പഠന യാത്രകളും, ഹജ്ജ് വളണ്ടിയര്‍ സേനവ പ്രവര്‍ത്തനങ്ങളും, കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 22 ലക്ഷത്തോളം രൂപ വിവിധ ചികിത്സാ സഹായങ്ങള്‍ക്കും, നിര്‍ധനരായിട്ടുള്ള കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായം - ഭവന നിര്‍മ്മാണ സഹായം - വിദ്യാഭ്യാസ ധന സഹായങ്ങള്‍ - കുടി വെള്ള കിണര്‍ പദ്ധതി അടത്തം 48 സഹായങ്ങള്‍ നല്‍കിയതും. 6 പേര്‍ക്ക് നാട്ടില്‍ പോകുന്നതിന് ഫ്ളൈറ്റ് ടിക്കറ്റ് എടുത്തു കൊടുത്തത് അടക്കം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. അജ്വ ജിദ്ദയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന മര്‍ഹും സുബൈര്‍ മൗലവി, സജീവ സാന്നിദ്ധ്യമായിരുന്ന അബ്ദുസ്സലാം ഓച്ചിറ എന്നിവരെ സ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു
അജ്വ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അസ്സയ്യിദ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് ഉല്‍ഘാടനം ചെയ്തു. മാതൃകാ പരവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ അജ വ ഇനിയും തുടരണമെന്ന് തങ്ങള്‍ സദസ്സിനോട് ആവശ്യപ്പെട്ടു. പ്രമുഖ പ്രഭാഷകന്‍ നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസം ഒരു ഹിജ്‌റയാണെന്നും, സ്വന്തം കുടുംബത്തെ പോറ്റുന്നതിന് പ്രവാസ ജീവിതം നയിക്കുന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ആരാധനയുടെ ഭാഗമാണെന്നും, സഹജീവികളെ സഹായിക്കുന്നതില്‍ പ്രവാസികളാണ് എന്നും മുന്നില്‍ നില്‍ക്കുന്നതെന്നും, നമ്മുടെ ആരാധനകളില്‍ പ്രകടന പരത കടന്ന് വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി
ഐ.ഡി.സി. പ്രതിനിധി നാസര്‍ ചാവക്കാട് ആശംസാ പ്രസംഗം നടത്തി. ശറഫുദ്ധീന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. ജിദ്ദ കമ്മിറ്റിക്ക് വേണ്ടി പി.എം.എസ്.എ. ആറ്റക്കോയ തങ്ങളെ എക്‌സിക്യൂട്ടീവ് അംഗം ശിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാടും, നവാസ് മന്നാനിയെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലീം റോഡുവിള, അബ്ദുള്‍ ഖാദര്‍ തിരുനാവായ എന്നിവരും, യൂനുസ് സുഹ്രി കൈപമംഗലത്തിനെ റഷീദ് പതിയാശേരിയും, നാസര്‍ ചാവക്കാടിനെ പി.എസ്.എ.എ. ആറ്റക്കോയ തങ്ങളും ഷാള്‍ അണിയിച്ച് ആദരിച്ചു. അബ്ദുല്‍ ലത്ത്വീഫ് കറ്റാനം, നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, ഷിഹാബ് പൂന്തുറ, ശിഹാബ് പൊന്മള എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.
Related News