റിയാദ്: കഴിഞ്ഞ ദിവസം മരണമടഞ്ഞ 'ഉറങ്ങൂന്ന രാജകുമാരന്‍' എന്നറിയപ്പെട്ടിരുന്ന സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാലിനെ റിയാദില്‍ ഖബറടക്കി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ ഇന്നു ഉച്ചക്ക് ശേഷം മയ്യിത്ത് നമസ്‌കാരവും തുടര്‍ന്ന് ബത്ഹക്ക് സമീപം ഊദ് മഖ്ബറയില്‍ ഖബറടക്കവും നടത്തി. വലീദ് രാജകുമാരെന്റ വിയോഗത്തില്‍ സൗദി റോയല്‍ കോര്‍ട്ട് അനുശോചിച്ചു.
2005 ല്‍ ലണ്ടനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റാണ് 20 വര്‍ഷവും അബോധാവസ്ഥയില്‍ കഴിഞ്ഞത്. ലോകം 'ഉറങ്ങൂന്ന രാജകുമാരന്‍' എന്നാണ് 36 കാരനെ വിശേഷിപ്പിച്ചിരുന്നത്. റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മകന്റെ മരണം പിതാവ് അമീര്‍ ഖാലിദ് ബിന്‍ തലാലാണ് ലോകത്തെ അറിയിച്ചത്.
അപകടം നടക്കുമ്പോള്‍ 15 വയസേ ഉണ്ടയിരുന്നുള്ളൂ വലീദിന്. അന്നേരം യു.കെയിലെ സൈനിക കോളജില്‍ പഠിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ രാജകുമാരനെ റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. 20 വര്‍ഷമായി അവിടെയായിരുന്നു ചികിത്സ. അമേരിക്കന്‍, സ്പാനിഷ് വിദഗ്ധരുടെ ചികിത്സ ലഭിച്ചിട്ടും ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. ഇടക്കിടെ വിരലുകള്‍ അനക്കുന്നത് പോലെയുള്ള ചലനങ്ങള്‍ ശരീരം കാണിച്ചത് കുടുംബത്തിന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വലീദ് പൂര്‍ണ ബോധത്തിലേക്ക് മടങ്ങിവന്നില്ല. മകെന്റ വെന്റിലേറ്റര്‍ സഹായം നിര്‍ത്താന്‍ പിതാവ് അമീര്‍ ഖാലിദ് ബിന്‍ തലാല്‍ ഒരിക്കലും സമ്മതിച്ചില്ല. ജീവനെടുക്കാന്‍ ദൈവത്തിന് മാത്രമേ അവകാശമുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരക്കിടാവാണ് വലീദ് രാജകുമാരന്‍. അതായത് രാജാവിന്റെ മകനായ അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ അമീര്‍ ഖാലിദ് ബിന്‍ തലാലിന്റെ മകനാണ് വലീദ് രാജകുമാരന്‍.
Related News