ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം - 51) ആണ് മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അല്‍ഷായ ട്രേഡിങ്ങ് കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഭാര്യ: ചങ്ങനാശേരി മൈലംത്തറ കുടുബാംഗമായ ലിജു ജേക്കബ്, മക്കള്‍: മെര്‍വിന്‍ മാത്യു, ജസ്വിന്‍ മാത്യു, കെല്‍വിന്‍ മാത്യു, സഹോദരങ്ങള്‍: സജി ജോജോ, സഞ്ജു ബിബു.
Related News