ജിദ്ദ- ഇന്ത്യ മുന്നണിയുടെ പ്രധാന ഘടക കക്ഷിയായികൊണ്ട് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ ദളിത് പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടു മുസ്ലിം ലീഗ് ദേശീയ പ്രാധാന്യം നേടിക്കഴിഞ്ഞുവെന്നും മുസ്ലിം ലീഗം ദേശീയ സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. . യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും, പിന്നാക്ക വിഭങ്ങള്‍ക്കും അവസരം നല്‍കി കൊണ്ട് മതേതര ജനാതിപത്യ ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് വളരെ സജീവമാണ്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമൂഹിക സേവന രംഗത്തെ പ്രാധാന്യം അംഗീകരിച്ചു കൊണ്ടാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പുരസ്‌കാരം Thagaisal Tamilar നല്‍കി മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടിനെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജിദ്ദയിലെത്തിയ തങ്ങള്‍ക്ക് ലക്കി ദര്‍ബാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം ദളിത് ന്യൂനപക്ഷ സമൂഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കെഎംസിസിയുടെ സഹായവും പിന്തുണയും ഉണ്ടാവണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇ അഹമ്മദ് സാഹിബിന്റെ സ്മരണാര്‍ത്ഥം സെപ്റ്റംബര്‍ 19 ന് നടത്തുന്ന 'ഇ അഹമ്മദ് സാഹിബ് സ്മാരക സൂപ്പര്‍ 7 ' ഫുട് ബോള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ സിഫ് സെക്രട്ടറി നിസാം മമ്പാടിന് നല്‍കി മുനവ്വറലി തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന്റെ തുടക്കമായി 'പ്രവാസി സൗഹൃദ പ്രാദേശിക സര്‍ക്കാര്‍ ' എന്ന പ്രമേയത്തില്‍ ഓഗസ്റ്റ് 8ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ഏകദിന നേതൃ പഠന ക്യാമ്പ് രജിസ്‌ട്രേഷന്‍ മഹ്ജര്‍ ഏരിയ കെഎംസിസി പ്രസിഡണ്ട് കരീമിനെ ആദ്യ ക്യാമ്പ് അംഗമായി രജിസ്റ്റര്‍ ചെയ്തു കൊണ്ട് തങ്ങള്‍ രജിസ്‌ട്രേഷന് തുടക്കം കുറിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ക്കുള്ള ജിദ്ദ കെഎംസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് അബുബക്കര്‍ അരിമ്പ്ര കൈമാറി. മുസ്ലിങ്ങളുടെ ചരിത്രവും പൈതൃകവും മത സാംസ്‌കാരിക മേന്മയും ഉദ്ധരിച്ച് നൂറ്റാണ്ടുകളുടെ കഥ പറയുന്ന ശില്‍പ ചാരുതയുള്ള പള്ളികളുടെ നിര്‍മ്മാണ വൈഭവം ദൃശ്യവല്‍കരിച്ച പാരമ്പര്യത്തിന്റെ മഹനീയത ബോധ്യപ്പെടുത്തി തരുന്ന 'പള്ളി പുരാണം' എന്ന ഡോക്യുമെന്ററി സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
കെഎംസിസി നോര്‍ക്ക സെല്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം കൂട്ടിലങ്ങാടി പ്രവാസി പെന്‍ഷന്‍ സ്‌കീമിനെക്കുറിച്ചും നോര്‍ക്ക കാര്‍ഡിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.
അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജെ എന്‍ എച്ച് ചെയര്‍മാന്‍ വി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വിപി മുസ്തഫ സ്വാഗതവും അബ്ദുല്‍ റഹ്‌മാന്‍ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കെഎംസിസി ഭാരവാഹികള്‍ സന്നിഹിതരായി.
Related News