ജിദ്ദ: അതിര്‍വരമ്പുകളില്ലാതെ ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്ത അതുല്യനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യനായിരുന്ന ഉമ്മന്‍ ചാണ്ടി അശരണര്‍ക്കും നിരാലംബര്‍ക്കും ആശ്രയകേന്ദ്രമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കിം പാറക്കല്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി തന്‍സീര്‍ കണ്ണനാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സഹീര്‍ മഞ്ഞാലി, റഷീദ് ബിന്‍സാഗര്‍, ആസാദ് പോരൂര്‍, ഷെരീഫ് അറക്കല്‍, മുജീബ് തൃത്താല, അലി തെക്ക്‌തോട് ,ഷംനാദ് കണിയാപുരം ,മുസ്തഫ ചേളാരി ,യൂന്നൂസ് കാട്ടൂര്‍, മോഹന്‍ ബാലന്‍ ,കുഞ്ഞാന്‍ പൂക്കാട്ടില്‍ ,ജില്ലാ പ്രസിഡന്റ്മാര്‍ നാസര്‍ കോഴിത്തോടി, റഫീഖ് മുസ്സ ,റോബിന്‍ തോമസ് ,അയൂബ് പന്തളം ,ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ അലവി ഹാജി, ഷാനു കരമന ,നാസര്‍ വയനാട് ,ബാബു ജോസഫ് ,വേണു അന്തിക്കാട് ,നോര്‍ക്ക കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ,മുന്‍ റീജ്യണല്‍ ഭാരവാഹികള്‍ വിലാസ് അടൂര്‍ ,താഹിര്‍ ആമയൂര്‍, വനിതാ വേദി പ്രസിഡന്റ് മൗഷ്മി ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ജന സെക്രട്ടറി അസ്ഹാബ് വര്‍ക്കല സ്വാഗതവും നൗഷാദ് ചാലിയാര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ മുന്‍ മന്ത്രി സി.വി പ്തമരാജന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.
Related News