ജിദ്ദ: 'സംഘടനയെ സജ്ജമാക്കാം..തെരഞ്ഞെടുപ്പിനൊരുങ്ങാം' എന്ന മുദ്രാ വാക്യം ഉയര്‍ത്തി ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ആഹ്വാനം ചെയ്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിന്റെ ഭാഗമായി ജിദ്ദ മലപ്പുറം മുനിസിപ്പല്‍ കെഎംസിസി ഉദ്ഘാടന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യു,ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിജയം അനുകൂലമായിരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉണര്‍ത്തി. അതിനായി ആത്മാര്‍ഥമായ പരിശ്രമം എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കരിലേക്ക് അധികാരം എത്തിക്കുന്നതിനുള്ള അവസരമാണ് സംജാതമായിരിക്കുന്നതെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കെഎംസിസിക്കാവുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കെഎംസിസി. പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, സെക്രട്ടറി. നാണി ഇസ്ഹാഖ് മാസ്റ്റര്‍, സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയംകോട്, മുന്‍ ജില്ലാ കെഎംസിസി സെക്രട്ടറി മജീദ് കൊട്ടീരി, അഷ്റഫ്. ഇ സി, മണ്ഡലം പ്രസിഡന്റ് സാബിര്‍ പാണക്കാട്, സെക്രട്ടറി കബീര്‍ മോങ്ങം, വനിതാ വിംഗ് ജില്ലാ കെഎംസിസി സെക്രട്ടറി സന്‍ഹ ബഷീര്‍, അഫ്‌സല്‍ അജ തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്നു. ടി പി സാദിക്കലി അധ്യക്ഷത വഹിച്ചു.
ജില്ലാ കെഎംസിസി സെക്രട്ടറി അഷ്റഫ് മുല്ലപ്പള്ളി പ്രമേയം അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത് മണ്ഡലം, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍, മലപ്പുറം മുനിസിപ്പല്‍ കെഎംസിസി യുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു, മുനീര്‍ മന്നയില്‍ സ്വഗവും സലീം പിപി നന്ദിയും പറഞ്ഞു.
Related News