ദോഹ: സിറിയക്കു നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ശക്തമായി അപലപിച്ചു. സിറിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമീര്‍, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും അതിര്‍ത്തി സംരക്ഷിക്കുന്നതിനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ തടയുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടര്‍ എന്നിവയുടെ ലംഘനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ ശര്‍ഉമായി അമീര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ആക്രമണം പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പിന്തുണക്കും നിലപാടിനും സിറിയന്‍ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി ഖത്തര്‍ അമീര്‍ നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു.
Related News