കൊച്ചി : കണ്ണൂര്‍ വിമാനത്താവളത്തെ അന്തര്‍ദേശീയ വിമാനത്താവളമാക്കി മാറ്റാനുള്ള കേരളത്തിന്റെ അപേക്ഷ സെപ്റ്റംബറില്‍ നടക്കുന്ന ക്യാബിനറ്റ് യോഗത്തില്‍ പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിന്റെ ഡല്‍ഹി പ്രതിനിധി പ്രൊഫ. കെ. വി തോമസിന് ഉറപ്പ് നല്‍കി.
ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.
കണ്ണൂര്‍ എയര്‍പോര്‍ട്ട് കാര്‍ഗോ എക്‌സ്‌പോര്‍ട്ട് ഹബ്ബ് ആക്കി മാറ്റുന്നതിനു വേണ്ടി കസ്റ്റംസ് നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താനുള്ള ഉത്തരവിലും മന്ത്രി ഒപ്പിട്ടു.
കേരളത്തിന് എയിംസ്, വയനാടിനുള്ള കേന്ദ്ര സഹായം, ഹൈസ്പീഡ് റെയില്‍ പാത എന്നിവ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി തോമസ് മാഷ് കേരളത്തിന്റെ വികസന കാര്യങ്ങള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായും നിര്‍മ്മല സീതാരാമനുമായും ചര്‍ച്ച ചെയ്ത് വരികയാണ്. അനുകൂലമായ പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.
Related News