കൊച്ചി: ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി തൂങ്ങിമരിച്ചു. എറണാകുളം ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച രാത്രി പുത്തു മണിയോടെയാണ് സംഭവം. വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയയാണ് (52) വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ (52), മേരി (46) എന്നിവരെ തീകൊളുത്തിയ ശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. മരിച്ച വില്യംസ് അവിവാഹിതനാണ്
മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. പൊള്ളലേറ്റ ദമ്പതികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്.
ക്രിസ്റ്റഫറും മേരിയും പള്ളിയില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങിവരവേ വഴിയില്‍നിന്ന വില്യംസ് ഇവരുടെ ദേഹത്ത് കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഉടന്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതനുസിച്ച് സ്ഥലത്തെത്തിയ നോര്‍ത്ത് പൊലീസ വില്യംസിനെ തിരക്കി ചെന്നപ്പോള്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ട്. ഇയാള്‍ക്കെതിരെ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രിസ്റ്റഫര്‍ വീട്ടില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും വില്യംസ് ഇവരുമായി വഴക്കുണ്ടാക്കിയിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു.
Related News