റിയാദ്: പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ സൗദി യുവാവ് അറസ്റ്റില്‍. റിയാദിന് സമീപം അല്‍ഖര്‍ജ് പട്ടണത്തില്‍ നടന്ന സാമൂഹിക പരിപാടിക്കിടെയാണ് ഇയാള്‍ തോക്കുമായെത്തി പരസ്യമായി വെടിയുതിര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
വിഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അറസ്റ്റിലായ പ്രതിയെ മേല്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.
Related News