കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ ഷെഡിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറി ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ (13) സംസ്‌കാരം നാളെ. മൃതദേഹം 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെക്കും. കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ സുജ നാളെ നാട്ടിലെത്തും. വൈകിട്ടോടെയാകും സംസ്‌കാരം. കുവൈത്തിലാണ് ജോലിയെങ്കിലും സുജ തൊഴിലുടമകള്‍ക്കൊപ്പം തുര്‍ക്കിയിലേക്കു പോയിരിക്കുകയാണ്.
സംഭവത്തില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു.
മന്ത്രി ജെ.ചിഞ്ചുറാണി മരിച്ച വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിച്ചു. അപകടത്തെക്കുറിച്ച് ഇന്നലെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശം താന്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും പെട്ടെന്ന് പറഞ്ഞപ്പോള്‍ വാക്കുകള്‍ മാറിപ്പോയതാണെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.
Related News