കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക നാശം. കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലുണ്ടായത് ജനവാസമേഖലയില്‍ അല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാസര്‍കോട് ചെറുവത്തൂരില്‍ കുളങ്ങാട് മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മുന്‍പ് വിള്ളലുണ്ടായ ഭാഗമാണ് ഇടിഞ്ഞത്. താഴ്ഭാഗത്ത് താമസിക്കുന്ന 15 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പുഴയില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. ദേശീയപാത കോഴിക്കോട് കൊല്ലഗല്‍ റോഡില്‍ വെള്ളം കയറി.
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രത മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ട്.
Related News