ന്യൂഡല്‍ഹി: കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്.
ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 11 ന് വിന്നിപെഗിലെ ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സര്‍ട്ടിഫിക്കറ്റിനും മറ്റ് ആവശ്യ രേഖകള്‍ക്കുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ അടുത്ത ദിവസം തന്നെ ലഭിക്കുമെന്ന് ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗിരീഷ് ജുനേജ ഇന്ന് പ്രൊഫ.കെ.വി. തോമസിനെ അറിയിച്ചു.
രേഖകള്‍ കിട്ടുന്ന മുറയ്ക്ക് മൃതദേഹം വിന്നിപെഗില്‍ നിന്ന് ടൊറന്റോയിലേക്ക് വിമാനമാര്‍ഗ്ഗം കൊണ്ടുപോകും. തുടര്‍ന്ന് ടൊറന്റോയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ടൊറന്റോയിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നുള്ള രേഖകളും എത്രയും വേഗം ശരിയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്.
Related News