തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പത്ത് ദിവസത്തെ ചികിത്സക്കായി ജൂലൈ അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇന്നു പുലര്‍ച്ചെ 3:30ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
തുടര്‍ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി അമേരിക്കയിലെത്തിയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ നടത്തിയത്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി യു.എസില്‍ ചികിത്സക്ക് പോയത്.
Related News