തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തംഗങ്ങള്‍ക്ക് ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചുകൊടുത്തതിനുശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.
തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. സജി മണിലാല്‍ എന്ന വ്യക്തിയാണ് വ്യാജമോഷണക്കേസ് നല്‍കിയതെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ കേസുകള്‍ കാരണം തനിക്ക് ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ല, പാസ്പോര്‍ട്ട് എടുക്കാന്‍ കഴിയുന്നില്ല, ഭാര്യയുടെയും കുട്ടിയുടെയും ജീവിതം ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് ആത്മഹത്യ ചെയ്യുകയാണെന്നാണ് അരുണിന്റെ കുറിപ്പിലുളളത്. പഞ്ചായത്ത് അംഗത്തിന്റെ ലറ്റര്‍ ഹെഡിലാണ് ആതമഹത്യാ കുറിപ്പെഴുതിയത്. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജക്കേസില്‍ കുടുക്കിയതില്‍ അരുണ്‍ മനോവിഷമത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഭാര്യ റീമ, ഏഴാം ക്ലാസ് വിദ്യാര്‍ഥി തേജസ് മകനാണ്.
Related News