പട്ന- ബിഹാറിലെ ഷെയ്ഖ്പുരയില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് സുരേന്ദ്രയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
വ്യവസായിയായ ഗോപാല്‍ ഖേംകെയുടെ കൊലപാതകത്തിന് പിന്നാലെ ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ബിഹാറില്‍ ഒരു ബിജെപി നേതാവ് കൂടി കൊല്ലപ്പെട്ടത്. ജൂലായ് നാലിനാണ് ബിഹാറിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംക പട്നയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
Related News