തിരുവനന്തപുരം - ബി.ജെ.പിയുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതോടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ കൈപ്പിടിയില്‍ പാര്‍ട്ടി ഒതുങ്ങിയെന്നതിന്റെ സൂചനകൂടിയാണ് പുറത്തുവന്നത്.
വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷത്ത് നിന്നുള്ളവര്‍ ആരും ഭാരാവാഹികളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.
നാല് ജനറല്‍ സെക്രട്ടറിമാരെയാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ള എംടി രമേശ് ഇത്തവണയും സ്ഥാനം നിലനിര്‍ത്തി. ശോഭ സുരേന്ദ്രനേയും ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറുമായി അടുത്ത് നില്‍ക്കുന്ന എസ് സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാരായി.
പത്ത് വൈസ്പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. ആര്‍ ശ്രീലേഖ ഐപിഎസ്, ഷോണ്‍ ജോര്‍ജ് എന്നിവരുടെ നിയമനം ഏറെ പ്രത്യേകതയുളളതാണ്. ഇ കൃഷ്ണദാസാണ് ട്രഷറര്‍. 10 സെക്രട്ടറിമാരും പട്ടികയിലുണ്ട്.
കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് രാജീവിന്റെ പരിപാടി. അതിനാല്‍ പുനസംഘടനക്കെതിരെ മുറുമുറുപ്പല്ലാതെ കാര്യമായ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയില്ല.
Related News