തിരുവനന്തപുരം - ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയില്‍ വനിതാ കണ്ടക്ടറെ സസ്‌പെന്റ് ചെയ്ത കെ.എസ്.ആര്‍.ടി.സി നടപടി വിവാദത്തില്‍. സസ്‌പെന്‍ഷന്‍ ഉത്തരവ് വനിതാ കണ്ടക്ടറെ അപമാനിക്കുന്നതാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. യാത്രക്കിടയില്‍ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവായെടുത്താണ് നടപടി.
കൊല്ലത്തെ വനിതാ കണ്ടക്ടറാണ് നടപടി നേരിട്ടത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ പെരുമാറിയെന്നും യാത്രക്കാരെ കൃത്യമായ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ സഹായിച്ചില്ല എന്നും കാട്ടിയാണ് സസ്‌പെന്‍ഷന്‍. പക്ഷേ അതിലേക്കെത്തിയ അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവാണ് വിവാദത്തിലായത്. വനിതാ കണ്ടക്ടറുടെ പേര് ഉള്‍പ്പെടെ എടുത്തുകാട്ടിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്.
ഡ്രൈവറുടെ ഭാര്യ, വനിതാ കണ്ടക്ടറും ഭര്‍ത്താവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തെളിവായി ഭര്‍ത്താവിന്റെ വാട്‌സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും നല്‍കി. കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി മാറി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടപടി എടുത്തപ്പോഴാണ് വീണ്ടുവിചാരമില്ലാത്ത ഉത്തരവ് പുറത്തിറക്കിയത്.
Related News