തിരുവനന്തപുരം- ആറ്റിങ്ങല്‍ അയിലത്ത് ഡെലിവറി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ പള്ളിയറ സ്വദേശി മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അയിലം മൈവള്ളി ഏലക്ക് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.
അയിലത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ പിക് അപ്പ് വാനില്‍ അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ വിനീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
Related News