കൊച്ചി: വീട്ടില്‍വെച്ച് പാമ്പുകടിയേറ്റ് പ്രവാസിയുടെ ഭാര്യയായ യുവതി മരിച്ചു. അരൂര്‍ പഞ്ചായത്തില്‍ 16-ാം വാര്‍ഡില്‍ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ വീടിന് പിന്നിലുള്ള വര്‍ക്ക് ഏരിയയില്‍വെച്ചാണ് പാമ്പുകടിയേറ്റത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു. ഭര്‍ത്താവ് വിദേശത്താണ്. മകള്‍: അലിയ (5). സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10ന് ഇടക്കൊച്ചി സെമിത്തേരിയില്‍.
Related News