തിരുവനന്തപുരം: സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് ജീവനക്കാരനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫിസ് അസിസ്റ്റന്റ് ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തിരുവനന്തപുരം നന്ദന്‍കോട്ടെ നളന്ദ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് സ്വദേശിയാണ് ബിജു.
ഭാര്യക്കൊപ്പമാണ് ബിജു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം ഭാര്യ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫിസില്‍ എത്താതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ ഫോണ്‍ ആരും എടുത്തില്ല. തുടര്‍ന്ന് ഭാര്യയും ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ മ്യൂസിയം പൊലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മ്യൂസിയം പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Related News