ന്യൂദല്‍ഹി- ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയുടെ പ്രത്യേക സൂക്ഷ്മപരിശോധനയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തടയാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ സുധാംശു ധൂലിയ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ പരിഗണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ രേഖകള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നിരുന്നു,
തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിനായി പരിഗണിക്കുന്ന 11 രേഖകളുടെ പട്ടിക സമഗ്രമല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ബെഞ്ചിന്റെ ഈ നിര്‍ദേശം. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ജൂലൈ 28-ന് കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Related News