പരപ്പനങ്ങാടി: ഇന്നലെ ഉച്ചയോടെ പാലത്തിങ്ങല്‍ ന്യൂ കട്ടില്‍ പുഴയില്‍ കാണാതായ 17 കാരന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി. ഇന്നലെ ഉച്ചയോടെയാണ് താനൂര്‍ എടക്കടപ്പുറം സ്വദേശി കമ്മാക്കാന്റെ പുരക്കല്‍ ഷാജഹാന്റെ മകന്‍ ജുറൈജ് (17) കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ടത്.
ശക്തമായ അടിയൊഴുക്കുള്ള ഈ പ്രദേശത്ത് ഇന്നലെ തന്നെ കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടന്നിരുന്നു. രാത്രിയായതോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോട് കൂടി തെരച്ചില്‍ ഊര്‍ജിതപെടുത്തിയിട്ടുണ്ട്. താനൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ,എന്‍.ഡി.ആര്‍.എഫ്, ട്രോമ ക്രെയര്‍, മത്സ്യതൊഴിലാളികള്‍, പോലീസ് ,നാട്ടുകാര്‍ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് തെരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്.
Related News