മലപ്പുറം: നിപ സമ്പര്‍ക്കപട്ടികയിലെ കോട്ടക്കല്‍ സ്വദേശിന മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിശോധനാ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചു പേരെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 142 പേരും നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട് നാലു പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് നിലവില്‍ ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.
്
Related News