ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ വ്യോമ സേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. രത്‌നഗഢ് ജില്ലയിലെ ഭാനുദ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നെന്ന് ഗ്രാമീണര്‍ പറയുന്നു. വയലിന്റെ വലിയ ഒരു ഭാഗം തന്നെ കത്തിയമര്‍ന്നിട്ടുണ്ട്. അപകടസ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ജോധ്പൂരിലെ ബികാനീറിലുമടക്കം രാജസ്ഥാനില്‍ വ്യോമസേനക്ക് നിരവധി താവളങ്ങളുണ്ട്. ഈ വര്‍ഷം ജാഗ്വര്‍ വിമാനം അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രിലില്‍ ഗുജറാത്തിലെ ജാംനഗറില്‍ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണിരുന്നു.
Related News