അഹമ്മദാബാദ്: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന മഹിസാഗര്‍ നദിക്കു കുറുകെയുളഅള ഗംഭിറ പാലം തകര്‍ന്നുവീണ് വാഹനങ്ങള്‍ പുഴയില്‍ പതിച്ചു. മൂന്നുപേര്‍ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് നാല്‍പതു വര്‍ഷം പഴക്കമുള്ള ഗംഭിറ പാലം തകര്‍ന്നത്. ഈ പാലം 'സൂയിസൈഡ് പോയിന്റ്' എന്ന പേരില്‍ പ്രസിദ്ധമാണ്. അപകടം നടക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ഇതില്‍ രണ്ടു ട്രക്കുകളും രണ്ടു വാനുകളും നദിയില്‍ വീണതായാണ് കണക്കാക്കുന്നത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. അഗ്‌നിരക്ഷാസേന, പൊലീസ്, പ്രദേശത്തെ ജനങ്ങള്‍ എന്നിവര്‍ സംയുക്തമായി് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.
Related News