തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക് ഇന്നു അര്‍ധരാത്രിവരെ തുടരപും.
കേരളത്തില്‍ സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ ഗതാഗത മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ബസുകള്‍ തീരെ ഓടാതായതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. കടകളും മാര്‍ക്കറ്റുകളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ആംബുലന്‍സ്, പത്രം, പാല്‍വിതരണം തുടങ്ങിയ അവശ്യസര്‍വിസുകളെ ഒഴിവാക്കിയിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജീവനക്കാര്‍ അനധികൃതമായി ജോലിക്കു ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കുമെന്നും ഈ ദിവസത്തെ ശമ്പളം ജൂലൈയിലേതില്‍ നിന്ന് കുറവു ചെയ്യുമെന്നുമാണ് ഉത്തരവ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകള്‍ തള്ളിയിരുന്നു. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നാണ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞത്. കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ മന്ത്രിയുടെ പ്രസ്താവന വെറുതെയായി.
ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ഇവിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. ഡല്‍ഹിയിലെ ഓഫിസുകള്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ റാലിയും മറ്റും സംഘടിപ്പിക്കുന്നുണ്ട്.
Related News