ചെന്നൈ: ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്താണ് അപകടം.
സ്‌കൂള്‍ വാന്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ച് വീണു. പരിക്കേറ്റ വിദ്യാര്‍ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Related News