l o a d i n g

ഇന്ത്യ

കശ്മീരില്‍ പി.എ.സി മുന്നണി പ്രതിസന്ധിയില്‍, പിന്തുണയില്ലെന്ന് മുന്‍ ജമാഅത്ത് നേതാക്കള്‍

Thumbnail

ശ്രീനഗര്‍- നിരോധിത കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു വിഭാഗം ഏപ്രിലില്‍ രൂപീകരിച്ച രാഷ്ട്രീയ-സാമൂഹിക മുന്നണിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് ഫ്രണ്ട് (ജെഡിഎഫ്) പ്രതിസന്ധിയില്‍. മുന്‍ അമീര്‍ ഗുലാം മുഹമ്മദ് ഭട്ടും മറ്റ് നേതാക്കളും മുന്നണിയില്‍നിന്ന് പിന്മാറിയതാണ് കാരണം. ജെഡിഎഫ്, സജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, ഹക്കിം യാസിന്റെ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) എന്നിവരുമായി ചേര്‍ന്ന് രൂപീകരിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ചേഞ്ച് (പിഎസി) എന്ന സഖ്യത്തിലാണ് അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജമാഅത്ത് നിരോധിക്കപ്പെട്ടതിനാല്‍ ജെഡിഎഫിന് ജമാഅത്തിന്റെ പിന്തുണയില്ലെന്ന് മുന്‍ മേധാവികള്‍ വ്യക്തമാക്കി. നിരോധം നീക്കുന്നതിനായി കേന്ദ്രവുമായി സംസാരിക്കാന്‍ രൂപീകരിച്ച സമിതിയും പരാജയപ്പെട്ടുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ചിത്രങ്ങള്‍ ജെഡിഎഫ് അംഗങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് ഗുലാം മുഹമ്മദ് ഭട്ട് ഒരു വീഡിയോ പ്രസ്താവനയിലൂടെ ആരോപിച്ചു. മുന്‍ ജമാഅത്ത് അംഗങ്ങളോട് ജെഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭട്ടിന്റെ ഈ പ്രസ്താവന ജെഡിഎഫിന് വലിയ തിരിച്ചടിയാണ്, കാരണം അവര്‍ അദ്ദേഹത്തിന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ജെഡിഎഫ് പാനല്‍ അവരുടെ ആദ്യ പത്രസമ്മേളനം നടത്തിയത് പോലും ഭട്ടിന്റെ ശ്രീനഗറിലെ വീട്ടില്‍ വെച്ചായിരുന്നു.

ഭട്ടിനെ കൂടാതെ, ജമാഅത്തെ ഇസ്ലാമിയുടെ മറ്റൊരു മുന്‍ മേധാവിയായ മുഹമ്മദ് അബ്ദുള്ള വാണിയും ജെഡിഎഫില്‍ നിന്ന് അകലം പാലിച്ചു. ഈ മുന്നണി ജമാഅത്തെ ഇസ്ലാമിയെ 'അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന്' അദ്ദേഹം പറഞ്ഞു. ജമാഅത്ത് നിരോധിക്കപ്പെട്ടിരിക്കെ, ജെഡിഎഫിനെ ജമാഅത്ത് പിന്തുണക്കുന്നതാണെന്ന് പറയുന്നത് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് തവണ ജമാഅത്തിന്റെ അമീര്‍ ആയിരുന്ന ഷെയ്ഖ് ഗുലാം ഹസന്‍, മുന്‍ ഡെപ്യൂട്ടി ചീഫ് നസീര്‍ അഹമ്മദ് റെയ്‌ന എന്നിവരും സമാനമായ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.

ജെഡിഎഫ് പാനല്‍ അംഗങ്ങള്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ജമാഅത്തിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജെഡിഎഫ് രൂപീകരിച്ചതെന്നും, നിരോധം നീക്കുന്നത് വരെ തങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്നും പാനല്‍ അംഗമായ ഗുലാം ഖാദിര്‍ ലോണ്‍ പറഞ്ഞു. എന്നാല്‍, കേഡറുകളില്ലാത്ത ജെഡിഎഫ്, ജമാഅത്ത് അംഗങ്ങളുടെയും അനുഭാവികളുടെയും ശൃംഖലയെയാണ് ആശ്രയിക്കുന്നത്. പ്രമുഖരായ നേതാക്കള്‍ അകലം പാലിക്കുന്നതും, ഒരു വിഭാഗം അംഗങ്ങള്‍ പാനലിന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്നതും ജെഡിഎഫിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025