പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ യുവതിക്കാണ് രോഗബാധ. 38 കാരിയായ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയത്തിച്ചുണ്ട്. അവിടെനിന്നുള്ള ഫലം ലഭ്യമായാല്‍ മാത്രമേ രോഗബാധ സ്ഥിരീകരിക്കൂ. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ വിലയിരുത്തിയാണ് നിപയെന്ന് സംശയം ഉടലെടുത്തിട്ടുള്ളത്.
യുവതിക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. അതേസമയം സമ്പര്‍ക്ക പട്ടികയില്‍ വന്നവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്.
Related News