തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി ഇടയുന്നു. തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലാണ് അബ്ദുല്ലക്കുട്ടിയുടെ അമര്‍ഷം. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രതീഷിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പ്രതീഷിന്റെ കാര്യത്തില്‍ ആര്‍.എസ്.എസിനും വിയോജിപ്പുള്ളതായി പറയുന്നു. പ്രതീഷ് വിശ്വനാഥിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ.പി അബ്ദുള്ളക്കുട്ടി പരാതിയും നല്‍കി. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ബി.ജെ.പി ദേശീയ നേതൃത്വമായിരിക്കും പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുക
അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവാണ് പ്രതീഷ് വിശ്വനാഥ്. ആര്‍.എസ്.എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. തീവ്ര ഹിന്ദുത്വ നിലപാടിന്റെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ആളാണ് പ്രതീഷ് വിശ്വനാഥ്. പൂജവയ്പു ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇയാള്‍ രംഗത്തെത്തിയിരുന്നു. എംമ്പുരാന്‍ ചിത്രത്തിനെതിരെയും ഇയാള്‍ വിദ്വേഷപരാമര്‍ശവുമായി രംഗത്തുണ്ടായിരുന്നു.
Related News