കോഴിക്കോട്: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടച്ചിയത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ ഹൗസില്‍ ജോണ്‍ ഷിനോജിനാണ് (സ്‌കോര്‍ 588.5773/600). രണ്ടാം റാങ്ക് എറണാകുളം ചെറായി പൊട്ടാശ്ശേരി ഹൗസില്‍ ഹരികിഷന്‍ ബൈജുവും (588.5773/600) മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി ബി.എന്‍. അക്ഷയ് ബിജുവും (588.5773/600) നേടി.
പെണ്‍കുട്ടികളില്‍ ദിവ്യ രുഹുവാണ് ഒന്നാമത്. ജനറല്‍ വിഭാഗത്തില്‍ ദിവ്യ രുഹുവിന് ഒമ്പതാം റാങ്കാണ്. 86549 പേരാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയത്. അതില്‍ 76230 പേര്‍ യോഗ്യത നേടി. 67505 പേരുടെ എന്‍ജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
27841 പേര്‍ ഫാര്‍മസി പരീക്ഷയില്‍ യോഗ്യത നേടി. ഫാര്‍മസി വിഭാഗത്തില്‍ ആലപ്പുഴ സ്വദേശി അനഘ അനിലാണ് ഒന്നാംറാങ്ക്.
ഫോട്ടോ: ജോണ്‍ ഷിനോജ്
Related News