കോഴിക്കോട്- തെക്കേപ്പുറത്തുകാരി ആയിഷ ഫഹീമ ബീവിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദാനന്തര ബിരുദത്തില്‍ രണ്ടാം റാങ്ക്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് എഡ്യൂക്കേഷനില്‍ എം.എ ഹിസ്റ്ററിയിലാണ് ആയിഷ ഫഹീമ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. കോഴിക്കോട് തെക്കേപ്പുറം ബംഗാളിവീട്ടില്‍ സൈനബിയുടെയും കമ്മക്കകം യാക്കൂബിന്റെയും മകളാണ്. ടി. എം ഇഷ്ഫാഖ് ആണ് ഭര്‍ത്താവ്. ഫഹീമയുടെ ആദ്യ ബിരുദാനന്തര ബിരുദം എം.എ ഇസ്ലാമിക് ഹിസ്റ്ററിയിലും തുടര്‍ന്ന് നെറ്റ്, ജെ.ആര്‍.എഫ് - PhD യോഗ്യത നേടുകയും ചെയ്തിരുന്നു. എഴുത്തുകാരിയും ഓക്‌സ്‌ഫോര്‍ഡ് ഹയര്‍ സെക്കന്ററി അധ്യാപികയുമാണ് ആയിഷ ഫഹീമ.
Related News