ദോഹ: ക്യാമ്പസ് ലീഗ് ഖത്തര്‍ കായിക മല്‍സരങ്ങളുടെ ഭാഗമായി മുക്കം മുഹമ്മദ് അബ്ദുറഹിമാന്‍ മെമോറിയല്‍ ഓര്‍ഫനേജ് കോളേജ് അലുംമ്‌നി ഖത്തര്‍ ചാപ്റ്റര്‍ ബാഡ്മിന്റ്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. സിംഗിള്‍ ഗ്രൂപ്പ് ഇനങ്ങളിലായി നിരവധി താരങ്ങള്‍ പങ്കെടുത്തു.
വാശിയേറിയ കലാശമല്‍സരത്തില്‍ സുഹൈബ് ആദില്‍ ജോടികള്‍ ചാമ്പ്യന്‍മാരായി. സാദിഖ് അദ്‌നാന്‍ ജോടികള്‍ റണ്ണേഴ്‌സ് അപ്പായി.
അലുംമ്‌നി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്യാസ് കെന്‍സ അധ്യക്ഷത വഹിച്ചു. വിന്നേഴ്‌സിനുള്ള ട്രോഫി ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് ക്ലബ് ജനറല്‍ സെക്രട്ടറി ഹംസ യൂസുഫും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി മാമോക് ക്യാമ്പസ് ലീഗ് ചെയര്‍മാനും ബ്രില്യന്റ് ഗ്രൂപ്പ് എംഡിയുമായ എ.എം അഷ്‌റഫും സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്ദമംഗല്ലൂര്‍ നന്ദി പറഞ്ഞു.
Related News