കോഴിക്കോട്: മനുഷ്യരുടെ പൊതുപ്രശ്‌നങ്ങളില്‍ ജാതി മത രാഷ്ട്രീയ വ്യത്യാസം നോക്കാതെ എല്ലാ സമുദായങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും വിഭാഗീയതയും വര്‍ഗ്ഗീയതയും ഇല്ലാതാക്കണമെന്നും കെ. എന്‍. എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കെ. എന്‍. എം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് 'എംപര്‍മെന്റ്' ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മുസ്ലിംകള്‍ ഏറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാധ്യമായ മേഖലകളിലെല്ലാം മുസ്ലിം സാമുദായം ഐക്യം സാധ്യമാക്കണമെന്നും പൊതു പ്രശനങ്ങളില്‍ ഒന്നിച്ചിരിക്കാനും പരിഹാരങ്ങള്‍ കാണാനും സാമുദായിക നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എന്‍.എം ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. വളപ്പില്‍ അബ്ദുസ്സലാം, അബ്ദുല്‍ റസാഖ് കൊടുവള്ളി, ഹാഫിസ് റഹ്‌മാന്‍ മദനി, ഷബീര്‍ കൊടിയത്തൂര്‍, ശമല്‍ മദനി, വി.കെ ബാവ, നാസര്‍ കല്ലായി, അബ്ദുലത്തീഫ് മാസ്റ്റര്‍, എം.എം റസാഖ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'എംപവര്‍മെന്റ്' പ്രവര്‍ത്തക ശില്‍പശാല ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
Related News