ദോഹ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഖത്തറിന്റെ ഹസന്‍ അല്‍ ഹൈദോസ് ദേശീയ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. വിരമിക്കല്‍ പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് താരം അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചുവരുന്നതായി അറിയിച്ചത്.
ഫിഫ ലോകകപ്പ് 2026 യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളില്‍ മുന്‍ ഖത്തര്‍ ക്യാപ്റ്റനായ ഹൈദോസ് വീണ്ടും കളത്തിലിറങ്ങുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) ഇന്നലെ പ്രഖ്യാപിച്ചു. ഖത്തര്‍ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗുയിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തിരിച്ചുവരവ്. ഹസന്‍ അല്‍ ഹൈദോസിന്റെ വിലപ്പെട്ട അനുഭവം ടീമില്‍ തിരിച്ചെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ കളിക്കാരെ ഉള്‍പ്പെടുത്തി ടീമിനെ ശക്തിപ്പെടുത്തണമെന്ന പരിശീലകന്‍ ജൂലെന്‍ ലോപെറ്റെഗിയുടെ അഭ്യര്‍ത്ഥനമാനിച്ചാണ് തീരുമാനമെന്ന് QFA പ്രസ്താവനയില്‍ വ്യക്തമാക്കി.
അടുത്ത ഫിഫ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പാക്കാന്‍ ലക്ഷ്യമാക്കിയാണ് 34 കാരനായ ഹസന്‍ അല്‍ ഹൈദോസിനെ ടീമില്‍ തിരിച്ചെത്തിക്കുന്നത്.
Related News