ദോഹ:ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ക്ലബ്ല് ഫുട്‌ബോളിന് ഇത്തവണയും ഖത്തര്‍ വേദിയാകും. ഡിസംബറിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബറില്‍ അണ്ടര്‍ 17 ലോകകപ്പ്, ഡിസംബറില്‍ ഫിഫ അറബ് കപ്പ്, ഈ ഫുട്‌ബോള്‍ ആരവങ്ങള്‍ക്കിടയിലേക്കാണ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകള്‍ കൂടി ഖത്തറിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എതിര്‍ ടീമിനെ അമേരിക്കന്‍ കപ്പ്, ചലഞ്ചര്‍ കപ്പ് എന്നിവയിലൂടെ കണ്ടെത്തും. ഡിസംബര്‍ 10ന് അമേരിക്കന്‍ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കന്‍ കപ്പ് ഡെര്‍ബിയും 13ന് നടക്കുന്ന ചലഞ്ചര്‍ കപ്പ് മത്സരത്തില്‍ അമേരിക്കന്‍ കപ്പ് ജേതാക്കള്‍, ആഫ്രിക്ക, ഏഷ്യ-പസഫിക് നോക്കൗട്ട് മത്സരത്തിലെ വിജയിയെയും നേരിടും. ചലഞ്ചര്‍ കപ്പ് വിജയിക്കുന്ന ടീമാകും 17ന് നടക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ പിഎസ്ജിയെ നേരിടുക.
ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18ന് ഫിഫ അറബ് കപ്പിന്റെ ഫൈനല്‍ നടക്കും. കഴിഞ്ഞ വര്‍ഷം ലുസൈലില്‍ നടന്ന ഫൈനലില്‍ റയല്‍ മാഡ്രിഡായിരുന്നു ജേതാക്കള്‍.
Related News